എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നാളെ

വേങ്ങരഗ്രാമപഞ്ചായത്ത് ഓഫിസിൽ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലേക്ക് അടിയന്തര പ്രാധാന്യം നൽകി ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചു.
രാവിലെ 10.30 ന് മാർച്ച് ജനതാ ബസാർ പരിസരത്ത് നിന്ന് ആരംഭിക്കും തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണയും സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുനാസർ ഇല്ലിക്കോടൻ അറിയിച്ചു.
സ്പെഷ്യൽ ഗ്രേഡ് പദവിയുളള പഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, അസിസ്റ്റൻ്റ് എഞ്ചിനിയർ, 4 സീനിയർ ക്ലർക്ക്, ഓരോന്ന് വീതം ജൂനിയർ ക്ലർക്ക്, ഫുൾ ടൈം സ്വീപർ തസ്തികൾ മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്നു. പ്രസ്ഥുത തസ്തികളിൽ ജോലി ചെയ്തിരുന്നവർ കൂട്ടത്തോടെ സ്ഥലം മാറി പോയി. പകരം ജീവനക്കാരെ സർക്കാർ നിയോഗിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം
 ഇത് മൂലം കെട്ടിടങ്ങൾക്ക് നമ്പറിടൽ, നിർമാണനുമതി, വ്യാപാര സ്ഥാപനങ്ങൾക്ക്ലൈസൻസ് നൽകൽ, പൊതുമരാമത്ത് ജോലികളുടെ മേൽനോട്ടം, വിവാഹ രജിസ്ട്രേഷൻ പോലെ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾക്ക് പൊതുജനങ്ങൾ പ്രയാസം നേരിടുന്നു. ഈ ഒരു അവസ്ഥയിൽ പഞ്ചായത്ത് ഓഫീസിനെ മുന്നോട്ടു പോകാൻ അനുവദിക്കുകയില്ല എന്നും അടിയന്തരമായി വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിച്ചു പൊതുജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അബ്ദുനാസർ സാഹിബ് കൂട്ടിച്ചേർത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}