സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം നടത്തി

മൂന്നിയൂർ പുളിച്ചേരി റോഡ് റസിഡൻസ് അസോസിയേഷൻ ജി യു പി സ്കൂൾ മൂന്നിയൂരിന് (ചാലിൽ) സ്കൂൾ കുട്ടികൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ വിതരണം നടത്തി. മൂന്നിയൂർ 
പഞ്ചായത്ത് പ്രസിഡന്റ് എൻ എം സുഹറാബി വിദ്യാർത്ഥി പ്രതിനിധികൾക്ക് നൽകി 
ഉദ്ഘാടനം ചെയ്തു.

PRAN പ്രസിഡണ്ട് ഹസ്സൻകുട്ടി ഹാജി പി, സെക്രട്ടറി ഹബീബ് കെ വി, ട്രഷറർ ബാവ മൂക്കുമ്മൽ, വാർഡ് മെമ്പർമാരായ അബ്ദുസമദ്, സഹീറ, അലി മുട്ടിച്ചിറക്കൽ, ഹംസ ഹാജി പി, ബാപ്പു വി പി, റഷീദ് കെ പി, റസാഖ് കെ, റഷീദ് കെ കെ, മുഹമ്മദ് ഒ, കരീം ചെമ്പൻ, മൊയ്തീൻകുട്ടി, ജംഷീദ് കാളങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. അഹമ്മദ് കുട്ടി വിപി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}