സി പി ഐ കണ്ണമംഗലം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു

കണ്ണമംഗലം: ചേറൂർ ചിന്നമ്മ പടിയിൽ വാട്ടർ അതോറിറ്റിയുടെ അശാസ്ത്രീയമായ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കലിനെതിരെ സി പി ഐ കണ്ണമംഗലം ലോക്കൽ  കമ്മിറ്റി പ്രതിഷേധിച്ചു. സമീപ പ്രദേശത്തുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്, കൊച്ചുകുട്ടികൾ അടക്കം നടന്നുപോകാൻ ഉപയോഗിക്കുന്ന ഫുട്പാത്തിലൂടെയാണ് ഈ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നത്. 
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കണമെന്ന് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള ജനപ്രതിനിധികളെയും ബന്ധപ്പെട്ട അധികൃതരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 
ഈ വിഷയത്തിൽ കണ്ണമംഗലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടിപി സനു, സി എം ബാബു, ടി പി ബാലൻ, ഡികെ മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}