വ്യാപാരി വ്യവസായി വേങ്ങരയിൽ വിളംബര ജാഥ നടത്തി

വേങ്ങര: വാടക മേൽ ഉള്ള 18% ജി എസ് ടി പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബർ 7 ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന രാജ് ഭവൻ മാർച്ചിന് വ്യാപാരി വ്യവസായിഏകോപന
സമിതി വേങ്ങര യുണിറ്റ് വിളംബര ജാഥ നടത്തി.
വൈകിട്ട് 6.30 ന് വ്യാപാര ഭവന് സമീപത്ത് നിന്നും പുറപ്പെട്ടു ടൗണിൽ ചുറ്റി വന്നു വ്യാപാര റോഡ് പരിസരത്തു ജാഥ അവസാനിച്ചു.
യുണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, ട്രഷറർ മൊയ്‌ദീൻ ഹാജി, ടി കെ എം കുഞ്ഞുട്ടി, എ കെ കുഞ്ഞുട്ടിഹാജി, എ കെ യാസർ അറഫാത്ത്, ശിവശങ്കരൻ നായർ, കെ പി റഷീദ്ഹാജി, കെ ആർ കുഞ്ഞി മുഹമ്മദ്‌ഹാജി, ഷുക്കൂർ ഹാജി, ഇബ്രാഹിം വെട്ടികാട്ടിൽ, ജബ്ബാർ അരീകാടൻ, ശ്രീകുട്ടൻ, നസീമ ഹംസ, ഷംസു അറേബ്യൻ, നാസർ അറേബ്യൻ, റിജു ഗാലക്സി, കുഞ്ഞി മുഹമ്മദ്‌ പാലപുറ, ബാവ കൊളക്കാട്ടിൽ, കിഡ്സ്‌ ബാവ, നുറുദ്ധീൻ ജനത ബസാർ, ഇല്ല്യസ് എം കെ, അഷറഫ് വെജിറ്റബിൾ, മാനു ഫെഡ്രോ, ഹംസ ബിരിയാണി, സിദ്ധിക്ക് സിറ്റി, അനീസ് കെ പി, മുസ്‌തഫ സെട്രൽ, മഹബുബ്, ഇല്ല്യസ് ഡിജിമുട്, അൻസാർ, സഹൽ എന്നിവർ നേതൃത്വം നൽകി. 
വേങ്ങര യുണിറ്റിലെ യൂത്ത് വിംഗ് പ്രവർത്തകരും മറ്റു കച്ചവടക്കാരും പങ്കെടുത്തു. അസീസ് ഹാജി, സൈനുദ്ധീൻ ഹാജി, യാസർ അറഫാത്ത്, ശിവ ശങ്കരൻ നായർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}