മലപ്പുറം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകുന്നതിന് എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ സൗജന്യ മെഡിക്കല്‍, ഡയാലിസിസ് കാര്‍ഡുകള്‍ വിതരണം ചെയ്തു.
വിതരണോദ്ഘാടനം എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി എം ദുല്‍ഫുഖാര്‍ അലി സഖാഫി സോണ്‍ ജനറല്‍ സെക്രട്ടറി പി എം അഹ്‌മദലിക്ക് നല്‍കി നിര്‍വഹിച്ചു. എസ് വൈ എസ് യൂണിറ്റ് കമ്മിറ്റികള്‍ മുഖേന അപേക്ഷിച്ചവര്‍ക്കാണ് സൗജന്യ മെഡിക്കല്‍, ഡയാലിസിസ് കാര്‍ഡുകള്‍ നല്‍കി വരുന്നത്.
ചടങ്ങില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ്‌റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാന്ത്വനം ഡയറക്ടറേറ്റ് അംഗം ബദ്‌റുദ്ധീന്‍ കോഡൂര്‍, അബൂബക്കര്‍ സഖാഫി പൈതിനിപ്പറമ്പ്, സി പി മഹ്‌റൂഫ് വടക്കേമണ്ണ, നിസാം പുളിയാട്ടുകുളം എന്നിവര്‍ സംബന്ധിച്ചു.