ബിജെപി നേതാവ് ഗോപാല കൃഷ്ണനെതിരെ കേസെടുക്കണം: ശശി പൂവൻചിന

വേങ്ങര: കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ ഉത്തരേന്ത്യൻ മോഡൻ കലാപം ലക്ഷ്യം വെച്ച് ബിജെപിയും, സംഘ്പരിവാർ സംഘടനകളും നടത്തുന്ന വിദ്വോഷ പ്രസംഗങ്ങളും പ്രവർത്തനങ്ങളും ഗൗരവ പൂർവ്വം കാണേണ്ടതുണ്ട്.
വഖഫ് വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയെ അതിലേക്ക് വലിച്ച് ഇഴച്ച് അതിലൂടെ കലാപം സൃഷ്ടിക്കാനുള്ള ബിജെപി നേതാവ് ഗോപാല കൃഷ്ണൻ്റെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ് എടുക്കുകയും മതൃകാപരമായ  ശിക്ഷ നൽകാനും അധികാരികൾ തയ്യാറാകണമെന്ന് പിഡിപി വൈസ് ചെയർമാൻ ശശി പൂവൻചിന പറഞ്ഞു.
പി ഡി പി വേങ്ങര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറിയേറ്റ് മെമ്പർ സക്കീർ പരപ്പനങ്ങാടി, ജില്ലാ പ്രസിഡൻ്റ് സലാം മൂന്നിയൂർ, ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അയ്യപ്പൻ ഏ ആർ നഗർ, ഹസ്സൻ കുട്ടി പുതുവള്ളി എന്നിവർ
സംസാരിച്ചു. 
മണ്ഡലം പ്രസിഡന്റ് അശ്റഫ് മുസ്ല്യാർ അധ്യക്ഷത വഹിച്ചു. ചേക്കു പാലിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷഹീർ കെ.ടി. സ്വാഗതവും ബഷീർ കണ്ണമംഗലം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}