തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തത്തിന്റെ കാരണം വിഗ്ദ സമിതിയെ കൊണ്ട് അന്വേഷിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം അം ആദ്മി പാർട്ടി ഭാരവാഹികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിക്കൊണ്ട് ആവശ്യപ്പെട്ടു.
രണ്ടുദിവസം മുമ്പ് പണി കഴിഞ്ഞ യുപിഎസ് പഴയ കേബിളുകൾ മാറ്റാതെയും അധിക തുകക്ക് വർക്ക് നൽകി പഴയ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ പണി പൂർത്തീകരിച്ചിരിക്കുകയും ആണെന്ന് ഭാരവാഹികൾ നിവേദനത്തിൽ ആരോപിച്ചു മുൻപ് അവിടെ ജോലി ചെയ്തിരുന്ന ടെക്നീഷ്യൻ ഇപ്പോൾ പുറത്ത് ജോലി ചെയ്തുവരുന്നവർ അവിടുത്തെ കൊടുകാര്യസ്ഥതയെ കുറിച്ചും ഇനിയും ഇതുപോലുള്ള തീപിടുത്തങ്ങൾ സംഭവിക്കാൻ ഇടയുണ്ടന്നും അടിയന്തരമായി വിഗ്ദ സമിതിയെ കൊണ്ട് കഴിഞ്ഞ വർക്കുകൾ എല്ലാം അന്വേഷിപ്പിക്കണം എന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ ശ്രമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു തിരൂരങ്ങാടി മണ്ഡലം പ്രസിഡൻറ് ഭാരവാഹികളായ ഷമീം ഹംസ പി ഓ , എച്ച് എം സി മെമ്പർ ഫൈസൽ ചെമ്മാട്, മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് , കുഞ്ഞിതു, സാദിഖ്, അക്ബർ കൊടിഞ്ഞി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്