കാമ്പസ്സുകൾ ജനാധിപത്യ ബോധത്തിന്റെ പരിശീലന കളരികളാകണം: പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ

കുന്നുംപുറം: ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ പഠിക്കാനും പകർത്താനുമുള്ള വേദികളായി ക്യാമ്പസുകൾ മാറണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾ വ്യക്തിത്വ വികസനത്തിനും നേതൃപരിശീലനത്തിനുമുള്ള കളരികളാകണം. ജനാധിപത്യമൂല്യങ്ങളലൂട്ടപ്പെട്ട രാഷ്ട്രബോധവും കർമ്മോത്സുകതയുമാണ് ക്യാമ്പസുകൾ സൃഷ്ടിക്കേണ്ടത് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ധർമ്മഗിരി കോളേജ് ഓഫ് ആർട്സ്  ആൻ്റ് സയൻസിന്റെ പുതിയ വർഷത്തെ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിൻസിപ്പൽ പി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ പി കുഞ്ഞിമൊയ്തീൻ,പ്രോഗ്രാം ഡയറക്ടർ പ്രൊഫ. എ പി അബ്ദുൽ വഹാബ്, കോളേജ് കമ്മിറ്റി സെക്രട്ടറി പി അബ്ദുറഊഫ് ,കെ മൊയ്തീൻ, ടി പി അബ്ദുൽ മജീദ്,സി എച്ച് ശഹാന, സ്റ്റാഫ് അഡ്വൈസർ തസ്ലീം, യു യു സി അബൂ ഫഹദ് പ്രസംഗിച്ചു. യൂണിയൻ ചെയർമാൻ മുഹമ്മദ് റുഹൈൽ സ്വാഗതവും വൈസ് ചെയർപേഴ്സൺ ഷാനിബ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}