മാറാക്കര: ലോക ഉർദു ദിനത്തോടനുബന്ധിച്ച് മാറാക്കര എ.യു.പി.സ്കൂളിൽ ഗസൽ ഉർദു ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ പ്രൗഢമായി. ലോക പ്രശസ്ത ഉർദു കവിയും തത്വചിന്തകനുമായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിൻ്റെ ജന്മദിനമാണ് നവംബർ 9. സ്കൂളിൽ നടന്ന സംഗമം പി.ടി.എ. പ്രസിഡണ്ട് മുഹമ്മദലി പള്ളിമാലിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ടി.പി.അബ്ദുൽ ലത്വീഫ്,ഉർദു അധ്യാപകൻ പി.പി. മുജീബ് റഹ്മാൻ,പി.സി. രാധിക, ജയശ്രീ.എം എന്നിവർ പ്രസംഗിച്ചു.
ഹുസൈൻ.ഒ.പി. സ്വാഗതവും ഫാത്തിമ റിദ നന്ദിയും പറഞ്ഞു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. ശേഷം സന്ദേശ ജാഥയും സംഘടിപ്പിച്ചു.