വേങ്ങര: വേങ്ങര പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ ബാസ്ക് മനാട്ടിപ്പറമ്പിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ഗാസ്ക്കോ അരീക്കുളം ജേതാക്കളായി.
വേങ്ങര തറയിട്ടാൽ കിംഗ്സ് ടർഫിൽ വെച്ച് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും പതിനെട്ടോളം ക്ലബ്ബുകളുടെ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് വ്യക്തമായ മേധാവിത്വത്തോടെ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ട് ഗാസ്ക്കോ അരീക്കുളം കിരീടം ചൂടിയത്.