വേങ്ങര: കേരള സൂപ്പർ ലീഗ് ആദ്യ സീസണിലെ എമർജിങ് പ്ലയെർ ആയി തെരഞ്ഞെടുക്കപ്പെട്ട വേങ്ങരയുടെ അഭിമാനം മുഹമ്മദ് അർഷാഫിനെ യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റി മൊമന്റോ നൽകി ആദരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണ മാഷ് മൊമന്റ നൽകി. യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡന്റ് ആസിഫ് വളപ്പിൽ, നേതാക്കന്മാരായ ഷബീബ് ചൊല്ലി, അർജുൻ ടി വി, സുബൈർ വി ടി, ഹാരിസ് പുളിക്കൽ, ഉസ്മാൻ, യൂസഫ്, കൃഷ്ണൻ, അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.