സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീംകോടതി. എല്ലാ ആഴ്‌ചയും പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചത്.
2022 സെപ്റ്റംബറിലെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നിശ്ചയിച്ച വ്യവസ്ഥയിലാണ് ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഇളവ് നൽകിയത്. യു.എ.പി.എ പ്രകാരം ഉത്തർപ്രദേശ് പൊലീസ് നൽകിയ കേസിൽ 2022 സെപ്റ്റംബറിൽ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ ഹാഥറസിൽ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് കാപ്പനെതിരെ യു.എ.പി.എ ഉള്‍പ്പെടെ ചുമത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}