വേങ്ങര: ആദ്യ കാലഘട്ടങ്ങളിൽ ലീഗ് വളർച്ചയിൽ നിസ്തുല പങ്ക് വഹിച്ച നേതാവാണ് ചാക്കീരി അഹമ്മദ് കുട്ടിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ എ പ്രസ്ഥാവിച്ചു. വേങ്ങര നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർട്ടിക്ക് ധൈര്യം പകർന്ന് ജനകീയ മുഖമാക്കി മാറ്റുന്നതിനും വിദ്യാഭ്യാസ വിപ്ലവം നടത്തുന്നതിലും ചാക്കീരി വലിയ പങ്ക് വഹിച്ചു. പുതു തലമുറക്ക് ചാക്കീരിയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. പാർട്ടിക്ക് അടിത്തറ പാകിയ അഗ്രഗണ്യനായിരുന്നു ചാക്കീരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കച്ചേരിപ്പടി സുബൈദ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു.വേങ്ങര ലൈവ്.അഡ്വ.കെ.എൻ എ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ അലി അക്ബർ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ എം.എം കുട്ടി മൗലവി, കെ.എം കോയാമു, തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്തംഗം ടി.പി എം ബഷീർ, മുൻ പോലീസ് സൂപ്രണ്ട് ചാക്കീരി അബൂബക്കർ, മുൻ മണ്ഡലം സെക്രട്ടറി ടി.കെ മൊയ്തീൻകുട്ടി മാസ്റ്റർ,മണ്ഡലം ലീഗ് ഭാരവാഹികളായ ടി.മൊയ്തീൻകുട്ടി,ഇ.കെ സുബൈർ മാസ്റ്റർ, പി.പി ആലിപ്പ,ഒ സി ഹനീഫ, എം. കമ്മുണ്ണി ഹാജി, ചാക്കീരി ഹർഷൽ, യൂത്ത് ലീഗ് സെക്രട്ടറി പുള്ളാട്ട് ഷംസു, പി. എ ജവാദ്,സമീറ പുളിക്കൽ, ലൈല പുല്ലൂണി, ജുസൈറ മൻസൂർ, എം.ബെൻസീറ, ഇ.കെ കുഞ്ഞാലി, പുളിക്കൽ അബൂബക്കർ മാസ്റ്റർ, കെ. കെ ഹംസ, എൻ.കെ നിഷാദ്, സൽമാൻ കടമ്പോട്ട്, കെ. അബ്ദുസ്സലാം, അലി കുഴിപ്പുറം, പി. അസിസ് ഹാജി, പി.കെ മജീദ് മൗലവി, ചാക്കീരി അഹമ്മദ്, പി. ടി. മൊയ്തീൻകുട്ടി മാസ്റ്റർ, ഐക്കാടൻ വേലായുധൻ എം.പി ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ മൂസ്സ കടമ്പോട്ട്, കെ.പി ഹസീന ഫസൽ, യു.എം. ഹംസ, റഷീദ് കണ്ടോണത്ത്, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.എം ഇസ്ഹാഖ്, വി.എഫ് ശിഹാബ് മാസ്റ്റർ, ടി.പി. അഷ്റഫ് വി.എസ് ബഷീർ മാസ്റ്റർ, ഇ.കെ മുഹമ്മദ് കുട്ടി പൂക്കുത്ത് മുജീബ്, ടി.വി. ഇഖ്ബാൽ, എ.പി. ഹംസ, കെ.ടി. അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.