അപകടം തുടർക്കഥയായ ദേശീയപാതഅ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളാ​ൽ റൂ​ട്ടി​ലൂ​ടെ ഭീ​തി​യോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്

ഞാ​യ​റാ​ഴ്ച രാ​ത്രി അ​പ​ക​ട​ത്തി​ൽ​പെ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന നാ​ട്ടു​കാ​ർ

തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ഭീ​തി​യി​ലാ​ണ് യാ​ത്ര​കാ​രും ഡ്രൈ​വ​ർ​മാ​രും. ദേ​ശീ​യ​പാ​ത ത​ല​പ്പാ​റ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ തൊ​ട്ടി​ൽ​പാ​ല​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. നി​ര​വ​ധി യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ​സി​ൽ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ എ​ല്ലാ​വ​രും ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ടം ന​ട​ന്ന ഇ​തേ സ്ഥ​ല​ത്ത് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​റ്റൊ​രു കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ഴും കോ​ട്ട​ക്ക​ൽ മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ​ള​വും തി​രി​വും ഉ​ള്ള ഇ​ട​ങ്ങ​ളി​ൽ ഗ​താ​ഗ​തം ദു​സ്സ​ഹ​മാ​ണ്. മ​തി​യാ​യ സൂ​ച​ന ബോ​ർ​ഡു​ക​ളും വെ​ളി​ച്ച​വും ഇ​ല്ലാ​ത്ത​തും ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ച​ര​ൽ​ക്ക​ല്ലു​ക​ളും മ​ണ്ണു​ക​ളും റോ​ഡി​ൽ അ​ടി​ഞ്ഞു കൂ​ടി​യ​തും വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മ​റി​യു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു.

"ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ​ടി​ക്ക​ലി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചി​രു​ന്നു. മേ​ഖ​ല​യി​ൽ ഡ​സ​ൻ ക​ണ​ക്കി​ന് അ​പ​ക​ട​ങ്ങ​ളാ​ണ് നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്ന​ത്. സ​ർ​വി​സ് റോ​ഡു​ക​ൾ വേ​ണ്ട​ത്ര വ​ലി​പ്പം ഇ​ല്ലാ​ത്ത​തും സ​മീ​പ​ത്തു​ള്ള ഭീ​മ​ൻ ഡി​വൈ​ഡ​റു​ക​ളും അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു വ​രു​ത്തു​ന്നു​ണ്ട്. നി​ർ​മാ​ണ ക​മ്പ​നി​യാ​യ കെ.​എ​ൻ.​ആ​ർ.​സി​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ത്യ​സ്ത യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ല​പ്പാ​റ ക​ഴി​ഞ്ഞ ഉ​ട​നെ ശ​ബ്ദം കേ​ൾ​ക്കു​ക​യും ഉ​ട​നെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്തെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും എ​ത്തി.

റി​ഫ്ല​ക്ട​റു​ക​ളും ഡി​വൈ​റു​ക​ളും സ്ഥാ​പി​ച്ചും സൂ​ച​ന ബോ​ർ​ഡു​ക​ളും ലൈ​റ്റു​ക​ളും പ്ര​കാ​ശി​പ്പി​ച്ചും റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}