അധികാരത്തിലെത്താൻ ഫാസിസ്റ്റ് ശക്തികൾ വെറുപ്പും വിദ്വേഷവും ഉൽപാദിപ്പിക്കുന്നു: ഹമീദ് വാണിയമ്പലം

വേങ്ങര: അധികാരത്തിലെത്താൻ ഫാസിസ്റ്റ് ശക്തികൾ വെറുപ്പും വിദ്വേഷവും ഉൽപാദിപ്പിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രതിനിധി സമ്മേളനം വേങ്ങരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അതേ സമയം സാമൂഹ്യ നീതിയിലും സാമൂഹ്യ സമത്വത്തിലും അധിഷ്ഠിതമായ ക്ഷേമ രാഷ്ട്രമാണ് വെൽഫെയർ പാർട്ടി ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. 
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കെ.എം.എ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് മണ്ഡലം സെക്രട്ടറി കെ.വി. ഹമീദും സാമ്പത്തിക റിപ്പോർട്ട് മണ്ഡലം ട്രഷറർ പി. അഷ്റഫും അവതരിപ്പിച്ചു. 
സംസ്ഥാന കൗൺസിൽ അംഗം കെ.സി. നാസർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലുബ്ന കൊടിഞ്ഞി, സമദ് ഒളവട്ടൂർ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പി.പി. കുഞ്ഞാലി മാസ്റ്റർ, (പ്രസിഡണ്ട്) ഷാഹുൽ ഹമീദ് ( സെകട്ടറി), അഷ്റഫ് പി. (ട്രഷറർ), ദാമോദരൻ പനക്കൽ (വൈസ് പ്രസിഡണ്ട്) ടി. ശാക്കിറ (ജോ. സെകട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}