കെ എൻ എം മലപ്പുറം (വെസ്റ്റ്) ജില്ലാ മദ്രസാ സർഗ്ഗമേളക്ക് ഇത്തവണ വേങ്ങര വേദിയാകുന്നു

വേങ്ങര: മലയാളക്കരയിൽ മദ്രസ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കെ എൻ എം വിദ്യാഭ്യാസ ബോർഡ് മക്കളിൽ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അവരിലെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിച്ചുവരുന്ന കെ എൻ എം മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിലുള്ള മത്സരങ്ങൾക്ക് 2024 നവംബർ 30 ഡിസംബർ 1 ശനി, ഞായർ ദിവസങ്ങളിൽ വേങ്ങര മനാറുൽ ഹുദാ അറബി കോളേജ് ക്യാമ്പസ് വേദിയാവുകയാണ്. 
രണ്ടുദിവസത്തെ മദ്രസ സർഗ്ഗമേളയുടെ സുഖമമായ നടത്തിപ്പിനായി പി കെ എം അബ്ദുൽ മജീദ് മദനി ചെയർമാൻ, എൻ കുഞ്ഞിപ്പ മാസ്റ്റർ കൺവീനർ, സാമ്പത്തികം: എൻ വി ഹാ ഷിംഹാജി, പി കെ മൊയ്തീൻകുട്ടി ഹാജി, ഭക്ഷണം: വി കെ സി ബീരാൻകുട്ടി, ബാബു അരീക്കാട്ട്, പ്രചരണം: എൽ കെ സിദ്ദിഖ് അൻസാരി, മുബഷിർ കോട്ടക്കൽ, പ്രോഗ്രാം: അഷ്റഫ് ചെട്ടിപ്പടി, പി കെ ആബിദ് സലഫി, പ്രസ്സ് മീഡിയ : ഉബൈദുള്ള താനാളൂർ, പികെ നൗഫൽ അൻസാരി, സി എം മുഹമ്മദ് അഫ്സൽ, ട്രോഫികൾ: ഹബീബ് പാലത്തിങ്ങൽ, പി കെ മൊയ്തീൻകുട്ടി, സ്വീകരണം : കുറുക്കൻ ആലസൺ, ടി കെ മുഹമ്മദ് മൗലവി, രജിസ്ട്രേഷൻ: സി പി കുഞ്ഞി മുഹമ്മദ്, മുനീർ താനാളൂർ, വളണ്ടിയർ : കുഞ്ഞു കുറ്റൂർ, റബീഹ് തുടങ്ങി 501 അംഗ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകി.
സ്വാഗതസംഘം രൂപീകരണ യോഗം കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലസെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എൻ വി ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. അഷ്റഫ് ചെട്ടിപ്പടി, ഉബൈദുള്ള താനാളൂർ,ടി കെ മുഹമ്മദ് മൗലവി, സി പി കുഞ്ഞുമുഹമ്മദ്, പി കെ നസീം, എ ബി സി മുജീബ്, കെ അബ്ബാസലി  ആബിദ് സലഫി, തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}