എആർനഗർ: വീട് നിർമ്മാണ സെസ്സ് സർക്കാർ തീരുമാനം പുന:പരിശോധിക്കുക.
അളവിലെ പരിധി ഉയർത്തുക..
ഗഡുക്കളായി അടക്കാൻ അവസരം ഒരുക്കുക..
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തിരുമാനങ്ങൾ കേരള സർക്കാർ പുനപരിശോധിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ ആർ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ ധർണ്ണയും , മുഖ്യമന്ത്രി, മന്ത്രി എന്നിവർക്ക് പൊതുജനങ്ങൾ ഒപ്പ് ഇട്ട പരാതി അയക്കലും
ഷരീഫ് വടക്കയിൽ മലപ്പുറം ജില്ല മുസ് ലിം യൂത്ത് ലീഗ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റഷിദ് കൊണ്ടണത്ത് അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി. കെ മുഹമ്മദ് ഹാജി, എം.എ മൻസൂർ, വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് ലീഗ് സെക്രട്ടറി മുനീർ വിലാശേരി, സൗദി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അംഗം മജീദ് പുകയൂർ , പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സി.കെ ജാബീർ, കെ.കെ മുജീബ്, അഷറഫ് ബാവുട്ടി, വേങ്ങര ബ്ലോക്ക് മെമ്പർ പി.കെ അബ്ദുൽ റഷിദ്,പഞ്ചായത്ത് മെമ്പർ മായ കെ. എം പ്രദീപ് കുമാർ, ഷംസുദ്ധീൻ അരീകാടൻ, ജുസൈറ മൻസൂർ, എന്നിവരും , പി.കെ അലി ഹസ്സൻ,എൻ.കെ അസിസ് , മുനീർ പുളിശേരി, സി.ഹാഷിം, സിദ്ധീഖ് ചോലകൻ, ഹമീദ് കുനാരി ,യുസഫലി മാട്ര, ഖാലിദ് എന്നിവർ സംബധിച്ചു.. ജനറൽ സെക്രട്ടറി കെ.കെ സക്കരിയ സ്വാഗതവും ട്രഷറർ മുസ്തഫ ഇടത്തിങ്ങൽ നന്ദിയും പറഞ്ഞു.