വേങ്ങര: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മെമ്പർമാർ 13 മാസക്കാലമായി പെൻഷൻ നൽകാത്ത കേരള സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് പിച്ച തെണ്ടൽ സമരം നടത്തി.
തുടർന്നു നടന്ന പൊതുസമ്മേളനം മുൻ എംഎൽഎ കെഎൻഎ ഖാദർ ഉദ്ഘാടനം ചെയ്തു. കാലോചിതമായി പെൻഷനും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടാനാണ് ആഗ്രഹം എന്നാൽ ഉള്ള പെൻഷൻ തന്നെ ഒരു വർഷത്തോളമായി നൽകാത്ത സർക്കാരിനോട് എങ്ങിനെ കൂട്ടി ചോദിക്കാൻ ആണെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തിനകത്തെ പട്ടിണി പാവങ്ങളും വിവിധ മേഖലകളിലുള്ള തൊഴിലാളികളും കർഷകരും ഇടതുപക്ഷ ഗവൺമെന്റിന്റെ കണക്കുപുസ്തകത്തിന് പുറത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിയൻ ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു, കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി, പിച്ച തെണ്ടൽ സമരത്തിന്റെ ഭാഗമായി നടന്ന റാലി പതാക കൈമാറിക്കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി കെ എ അറഫാത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് പി കെ അസ്‌ലു തൊഴിലാളികളുടെ പെൻഷൻ അംഗത്വ കാർഡ് വിതരണം ചെയ്തു, യൂണിയൻ സ്ഥാപക നേതാവ് ഡോക്ടർ കെ എം അബ്ദു, ഡിസിസി മെമ്പർമാരായ മണി നീലഞ്ചേരി, എ കെ നസീർ , പറപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് നാസർ പറപ്പൂർ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് മനരിക്കൽ , മുതിർന്ന നേതാക്കളായ പി പി എ ബാവ, കുറുക്കൻ ആലസ്സ ൻ ഹാജി, വേലായുധൻ മാസ്റ്റർ, മുള്ളൻ ഹംസ, ത്വയ്യിബ് അമ്പാടി,യൂത്ത് കോൺഗ്രസ് നേതാവ് ഷ മീർ കാമ്പ്രൻ, എൻ ടി മൈമൂന മെമ്പർ , യൂണിയൻ ജില്ലാ ട്രഷറർ എം ബിന്ദു, സി ചന്ദ്രമതി, സുബ്രഹ്മണ്യൻ കാളങ്ങാടൻ , കെ പി സക്കീർ ഹുസൈൻ,പറമ്പൻ നാസർ, ഹരിദാസൻ യു , റഷീദ പി കെ , തൊട്ടിയിൽ ഉണ്ണി, റഷീദ് നീറ്റിക്കൽ, തുടങ്ങിയവർ സംസാരിച്ചു,മച്ചിങ്ങൽ സലാം ഹാജി സ്വാഗതവും, പുനത്തിൽ മനോജ് നന്ദിയും പറഞ്ഞു.