പെരുവള്ളൂർ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വേങ്ങര ഉപജില്ലാ സർഗോത്സവം പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം ഉദ്ഘാടനം ചെയ്തു.
ചാത്രതൊടി എ.എം.എൽ.പി. സ്കൂളിൽ നടന്ന പരിപാടിയിൽ എൽ.പി. വിദ്യാർഥികൾക്കായി രചനാമത്സരങ്ങളും യു.പി., ഹൈസ്കൂൾ വിദ്യാർഥികൾക്കായി രചന, ആസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് തുടങ്ങിയവയും നടന്നു.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് എം.കെ. സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. തസ്‌ലീനാ സലാം, ഉമൈബ മുനീർ, എച്ച്.എം. ഫോറം കൺവീനർ റസാക്ക്, എ.കെ. മുഹമ്മദ് ഇസ്മായിൽ, സന്തോഷ്, ഹനീഫ, ശശി, വിദ്യാരംഗം സബ്ജില്ലാ കൺവീനർ സാനു രാമകൃഷ്ണൻ, വിദ്യാരംഗം സ്കൂൾ കൺവീനർ എം.പി. മൈമൂനത്ത് എന്നിവർ പ്രസംഗിച്ചു.