കോട്ടക്കൽ: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ പ്ലാറ്റിനം സഫർ പ്രയാണം തുടങ്ങി. മൂന്ന് ടീമുകളായി നടക്കുന്ന പ്ലാറ്റിനം സഫർ ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ദഅവ പ്രസിഡണ്ട് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 9 മണിക്ക് വെട്ടിച്ചിറ ചെറുശോല ഉസ്താദ്, സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, പറവണ്ണ മുഹ് യുദ്ദീൻ കുട്ടി മുസ്ലിയാർ മഖാമുകളിൽ സിയാറതോടെ ആരംഭിച്ചു.
ചെറുശോല അബ്ദുൽ ജലീൽ സഖാഫി, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, സയ്യിദ് സീതികോയ തങ്ങൾ നീറ്റിക്കൽ എന്നിവർ യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്നലെ പ്ലാറ്റിനം സഫർ വളാഞ്ചേരി, പുത്തനത്താണി, കോട്ടക്കൽ, വേങ്ങര, തിരൂർ, താനൂർ സോണുകളിൽ പര്യടനം പൂർത്തിയാക്കി. സോൺ സമാപന സംഗമങ്ങളിൽ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, അബ്ദുൽ ഹഫീള് അഹ്സനി ആറ്റുപുറം, സ്വാദിഖ് നിസാമി തെന്നല, അതീഖു റഹ്മാൻ വേങ്ങര വിഷയാവതരണം നടത്തി. ഓരോ സഫറിനെയും 70 പ്ലാറ്റ്യൂൺ അംഗങ്ങൾ അനുഗമിച്ചു.
സയ്യിദ് ഹബീബ് തുറാബ് സഖാഫി, സയ്യിദ് അബ്ദുൽ കരീം തെയ്യാല, ഇബ്രാഹിം ബാഖവി ഊരകം, ഫഖ്റുദ്ധീൻ സഖാഫി ചെലൂർ, എൻ. എം സൈനുദ്ദീൻ സഖാഫി വെന്നിയൂർ, മുനീർ പാഴൂർ, ഡോ. അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, ഡോ. മുഹമ്മദ് ഫൈള് വെളിമുക്ക്, ബഷീർ രണ്ടത്താണി, ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്, അൻവർ ചമ്രവട്ടം, അസീസ് സഖാഫി പാറമ്മൽ , അബ്ദുസമദ് സഅദി തവളംചിന അബ്ദുൽ നാസർ കാളിയാല തുടങ്ങിയവർ പ്ലാറ്റിനം സഫറിൽ സ്ഥിരാംഗങ്ങളായി പങ്കെടുത്തു. ഓരോ സഫറിനെയും 70 പ്ലാറ്റ്യൂൺ അംഗങ്ങൾ അനുഗമിച്ചു.
ഇന്ന് പരപ്പനങ്ങാടി, തിരൂരങ്ങാടി, തേഞ്ഞിപ്പലം, എടപ്പാൾ , പൊന്നാനി സോണുകളിൽ പ്ലാറ്റിനം സഫർ സഞ്ചാരം നടത്തും. ചെട്ടിപ്പടി, കൊളപ്പുറം, മൂന്നിയൂർ ആലിൻചുവട്, ചങ്ങരംകുളം, പൊന്നാനി എന്നീ സോൺ കേന്ദ്രങ്ങളിലാണ് സമാപന സമ്മേളനങ്ങൾ നടക്കുന്നത്.