എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല പ്ലാറ്റിനം സഫറിന് പ്രൗഢമായ സമാപനം

മലപ്പുറം: ഉത്തരവാദിത്തം  മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം(എസ്.വൈ. എസ്) ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടുദിവസമായി നടന്ന പ്ലാറ്റിനം സഫറിന് പ്രൗഢമായ സമാപനം. 6 സോണുകളിലായി നടന്ന സന്ദേശ യാത്ര വൈകുന്നേരം നടന്ന പൊതുസമ്മേളനത്തോടുകൂടി ഇവിടെ കേന്ദ്രങ്ങളിൽ സമാപിച്ചു.
മലപ്പുറത്ത് കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് പി.സുബൈർ കോഡൂർ, എടക്കരയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലവിക്കുട്ടി ഫൈസി, പുളിക്കൽ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ കെ മുഹമ്മദ് കോയ സഖാഫി, കൊണ്ടോട്ടി കേരള മുസ്ലിം ജമാഅത്ത് സോൺ വൈസ് പ്രസിഡണ്ട് എംടി അബ്ദുറഹ്മാൻ ദാരിമി, അരീക്കോട് സമസ്ത മുശാവറ അംഗം കെ.സി അബൂബക്കർ ഫൈസി, മഞ്ചേരി ഈസ്റ്റ് സമസ്ത മേഖലാ സെക്രട്ടറി ബഷീർ സഖാഫി കാരക്കുന്ന് എന്നിവർ യാത്ര ലീഡർമാരായ സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർത്തള ശിഹാബ് സഖാഫി, ടി.സിദ്ദീഖ് സഖാഫി, എം ദുൽഫുഖാർ സഖാഫി, കെ സൈനുദ്ദീൻ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, പി യൂസഫ് സഅദി,
പി.പി.മുജീബ്റഹ്മാൻ, പിടി.നജീബ്, സി കെ എം ഫാറൂഖ്, ഡോക്ടർ എം അബ്ദുറഹ്മാൻ എന്നിവർക്ക് പതാക കൈമാറി.
വിവിധ കേന്ദ്രങ്ങളിൽ  ഉദ്ഘാടന, സമാപന സമ്മേളനത്തിൽ സമസ്ത ജില്ലാ സെക്രട്ടറിമാരായ മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഇബ്‌റാഹീം ബാഖവി മേൽമുറി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ  സി.പി.സൈതലവി മാസ്റ്റർ ചെങ്ങര, എം.മുഹമ്മദ് പറവൂർ, എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.അബ്ദുൽ അസീസ് ഹാജി, ബാപ്പുട്ടി ദാരിമി, സൈനുദ്ദീൻ സഖാഫി ചെറുകുളം, എം. അബ്ദുൽ അസീസ് മാസ്റ്റർ, ബശീർ അരിമ്പ്ര, യൂസുഫ് സഖാഫി മൂത്തേടം തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ സമാപന ത്തിനു മുന്നോടിയായി പ്ലാറ്റ്യൂൺ അംഗങ്ങളുടെ റാലി നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}