വേങ്ങര എടയാട്ടുപറമ്പിൽ നിന്ന് എം ഡി എം എ യുമായി വേങ്ങര സ്വദേശികൾ പിടിയിൽ

പരപ്പനങ്ങാടി: ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി .എം .എ യുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്നു സ്വദേശി വീരപ്പൻ മണി (43) എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാറിനെയും സംഘത്തെയും പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടി.
സംഘത്തിൽപ്പെട്ട ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ് (30), പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി (44) എന്നിവരാണ് ഇന്നലെ രാത്രി എക്സ്സൈസിന്റെ പിടിയിലായത്. 
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വില വരും.
വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പോലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇപ്പോൾ വൻതോതിൽ മയക്കുമരുന്നുമായി പിടിയിലായ അനിൽകുമാർ.
മയക്കുമരുന്ന് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച KL59 S 7373 നമ്പർ ടാറ്റാ നെക്സ കാറും സ്കൂട്ടറും 48000/=രൂപയും ഇവരിൽ നിന്നും കസ്റ്റഡിയിൽ എടുത്തു.
പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടർ ഷനൂജ് കെ ടി, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ്  എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജു മോൻ, പ്രിവന്റീവ് ഓഫീസർ കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്, അരുൺ പാറോൽ, ശിഹാബ്, ജിഷ്നാദ്, പ്രവീൺ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ലിഷ പി എം, ഡ്രൈവർ ഷണ്മുഖൻ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ ഇന്ന് മലപ്പുറം കോടതിയിൽ ഹാജരാക്കും.

റിപ്പോർട്ട്:-
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}