തേഞ്ഞിപ്പലം: നാല് ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ് സ്കൂളിൽ നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു.
നവംബർ നാലിന് കലോത്സവം ആരംഭിച്ചത് മുതൽ സമാപന ദിവസമായ വ്യാഴാഴ്ച്ച അർദ്ധ രാത്രി വരെ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ ഗതാഗത നിയന്ത്രണത്തിന് മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി.
നാല് ദിവസം തുടർച്ചയായി രാപകൽ വ്യത്യാസമില്ലാതെ കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി സംഘാടക സമിതി ഉപഹാരം നൽകി ആദരിച്ചു.
തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് ജനറൽ സെക്രട്ടറി ലതീഷ് കുമാർ പ്രിൻസിപ്പാൾ GMHSS -CUC കെ പ്രതാപ്.കെ എന്നിവരിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.