വേങ്ങര: ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, നാല് സീനിയർ ക്ലർക്ക്, ഓരോന്ന് വീതം ജൂനിയർ ക്ലർക്ക്, ഫുൾടൈം സ്ലീപ്പർ തുടങ്ങിയ തസ്തികകളിലേക്ക് അടിയന്തര പ്രാധാന്യം നൽകി ജീവനക്കാരെ നിയമിക്കണമെന്ന് എസ്ഡിപിഐ മാർച്ചിലും ധർണ്ണയിലും ആവശ്യപ്പെട്ടു.
വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്മാരും ഭരണസമിതിയും പരസ്പരം ഒത്തു കളിക്കുന്ന അവസ്ഥയിൽ ബുദ്ധിമുട്ടുന്നത് പൊതുജനങ്ങളാണ്. വിധവാ പെൻഷനും വാർദ്ധക്യ പെൻഷനും ബിൽഡിങ് പെർമിറ്റും വീടിന് നമ്പർ നൽകലും തുടങ്ങി ഒട്ടനവധി ഫയലുകളാണ് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടക്കുന്നത് അതുകൊണ്ടുതന്നെ അടിയന്തര പ്രാധാന്യം നൽകി ഒഴിഞ്ഞു കിടക്കുന്ന എട്ടോളം തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കാൻ അധികാരികൾ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മണ്ഡലം വൈസ് പ്രസിഡണ്ട് ഇ കെ അബ്ദുനാസർ സാഹിബ് പ്രഖ്യാപിച്ചു.
എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഇല്ലിക്കോടൻ അബ്ദു നാസർ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി എ എം മൻസൂർ, സിപി അസീസ് ഹാജി, സലീം ചീരങ്ങൻ എന്നിവർ സംസാരിച്ചു.