വേങ്ങര: എ.ആർ നഗർ ഇരുമ്പുചോലയിലെ പ്രൈമറി സ്കൂൾ വിദ്യാർഥികൾ തങ്ങളുടെ സഹപാഠിക്ക് വേണ്ടി നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ ദാന കർമ്മം ഇന്ന് (ശനി) സ്കൂൾ അംഗണത്തിൽ വഖഫ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുൽ റഹ്മാൻ നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാർഥികളും, രക്ഷിതാക്കളും, പി. ടി. എ കമ്മിറ്റിയും, വ്യാപാരികളും, സന്നദ്ധ സംഘടനകളും ചേർന്ന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.വേങ്ങര ലൈവ്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈഫ് വീടുകൾ നിർമ്മിച്ചതിനു അവാർഡ് നേടിയ എ. ആർ നഗർ ഗ്രാമ പഞ്ചായത്തിലെ ഗ്രാമ സേവകൻ, ചെമ്പകത്ത് അബ്ദുൽ റഷീദ് ആണ് ഈ സ്കൂളിന്റെ പി. ടി. എ പ്രസിഡന്റ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെ. ലിയാകത്തലി, കെ. അൻളൽ, ടി. മുനീർ, ടി. ഇസ്മായിൽ, കെ. ഫൈസൽ, ഉസ്മാൻ മമ്പുറം, എം. ടി. എ പ്രസിഡന്റ് അസ്മാബി, വൈസ് പ്രസിഡന്റ് ഖദീജ എന്നിവരാണ് വീടു നിർമ്മാണത്തിനു നേതൃത്വം നൽകിയത്.
താക്കോൽ ദാന ചടങ്ങിൽ പി. കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും, സാമൂഹ്യ സാംസ്കാരിക നായകരും സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.