വേങ്ങര: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുസ്ലീങ്ങൾക്കും മുസ്ലിം സ്ഥാപനങ്ങൾക്കും എതിരെ വഖഫ് ബേദഗതി ബില്ല് പോലെയുള്ള നിയമങ്ങൾ കൊണ്ടുവന്ന മുസ്ലീങ്ങളെ പുറത്താക്കാൻ ശ്രമിക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം ഇതിനെതിരെ ജനങ്ങൾ ജാഗ്രതരായിരിക്കണമെന്നും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും വഖഫ് സംരക്ഷണ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഓടക്കൽ മൂസാൻകുട്ടി മുസ്‌ലിയാർ പറഞ്ഞു.
ഇന്ത്യൻ മിലിറ്റിറിയും, റെയിൽവെയും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ സംവിധാനമാണ് വഖഫ് ബോർഡെന്നും, അതിനെ ബേദഗതി ബില്ല് കൊണ്ട് വന്ന് തകർക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും, ഇതിനെതിരെ ശക്തമായ പോരാട്ടം വേണ്ടിവരുമെന്നും എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അരീക്കൻ ബീരാൻകുട്ടി മഹല്ല് ഭാരവാഹികളെ ഓർമിപ്പിച്ചു.
വഖഫ് ബേദഗതി ബില്ല് എന്തിന് എന്നതിനെക്കുറിച്ചും ഇത്തരം നടപടികൾ ഭരണഘടന ലംഘനമാണെന്നും തുടർന്ന് സംസാരിച്ച എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സാദിഖ് നടുതൊടി പറഞ്ഞു.
എസ്ഡിപിഐ വേങ്ങര മണ്ഡലം പ്രസിഡന്റ ഷരീഖാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി കല്ലൻ അബ്ദുൽ നാസർ, മണ്ഡലം വൈസ് പ്രസിഡന്റ് എം.കമറുദ്ദീൻ വിവിധ മഹല്ല് ഭാരവാഹികൾ സംസാരിച്ചു.
വേങ്ങര നിയോജക മണ്ഡലം എസ്.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി ചെയർമാനായി എ കെ. മൊയ്തീൻ മുസ്ലിയാർ ഊരകം,
വൈസ് ചെയർമാൻമാർ കല്ലൻ അബ്ദുൽ നാസർ, എം കമറുദ്ദീൻ, കൺവീനർ ഇ കെ. അബ്ദുൾ നാസർ, ജോയിൻ കൺവീനർ മുസ്തഫ പള്ളിയാളി, ട്രഷറർ ഖയ്യും ഹാജി കൊളപ്പുറം എന്നിവരെ ഭാരവാഹികളായും കെ പി ആറ്റക്കോയ തങ്ങൾ കുറ്റൂർ, ഓടക്കൽ അബ്ദുറഹ്മാൻ ഒതുക്കുങ്ങൽ, സി പി.റഹീം ചോലക്കുണ്ട്, ഷൗക്കത്തലി ഒതുക്കുങ്ങൽ, സൈതലവി കച്ചേരിപ്പടി എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.