"റഹീം മോചനം: സോഷ്യൽ മീഡിയ പ്രചാരണം ദോഷം ചെയ്യും -സഹായ സമിതി ചെയർമാൻ

വ്യാജ്യപ്രചാരണങ്ങളും അഭ്യൂഹങ്ങളും പരത്തുന്നതിൽനിന്ന് യൂട്യൂബർമാരും ഇൻഫ്ലൂവൻസർമാരും മാറിനിൽക്കണമെന്ന് റിയാദ് റഹീം സഹായ സമിതി.


റിയാദ്: വധശിക്ഷ ഒഴിവായി മോചന ഉത്തരവുണ്ടാകുന്നതും കാത്ത്​ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുറഹീമി​െൻറ മോചനവുമായി ബന്ധപ്പെട്ട് വ്യാജ്യപ്രചാരണങ്ങളും അഭ്യൂഹങ്ങളും പരത്തുന്നതിൽനിന്ന് യൂട്യൂബർമാരും ഇൻഫ്ലൂവൻസർമാരും മാറിനിൽക്കണമെന്ന് റിയാദ് റഹീം സഹായ സമിതി. കുറച്ചു ദിവസമായി വിവിധ കോണുകളിൽനിന്ന് കൃത്യമായ വിവരങ്ങളില്ലാതെ രാജ്യത്തി​െൻറ നിയമസംവിധാനത്തെ അവഹേളിക്കുന്നതും സഹായസമിതി അംഗങ്ങളെ ആക്ഷേപിക്കുന്നതുമായ വിഡിയോകൾ യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്​ ഇത്തരമൊരു വിശദീകരണത്തിന്​ തയ്യാറാവുന്നതെന്ന് സമിതി ചെയർമാൻ സി.പി. മുസ്തഫ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

കൃത്യമല്ലാത്ത വിവരങ്ങൾ വെച്ച് വാർത്ത പടച്ചുവിടുമ്പോൾ അന്യദേശത്ത് ജയിലിൽ മോചനവിധി കാത്തുകിടക്കുന്ന റഹീമി​െൻറ മുഖവും അയാൾക്ക് വേണ്ടി ഒന്നിച്ച ലോകമലയാളികളുടെ കരുണയും ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിയാധനവും വക്കീൽ ഫീസും കൈമാറ്റമുൾപ്പടെ എല്ലാം ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഔദ്യോഗിക സംവിധാനങ്ങൾ വഴിയാണ്​ നടന്നിട്ടുള്ളത്​. കേസുമായി ബന്ധപ്പെട്ട് കിട്ടുന്ന വിവരങ്ങളെല്ലാം കൃത്യമായി മാധ്യമങ്ങൾ വഴി പൊതുസമൂഹത്തെ അതത്​ സമയങ്ങളിൽ അറിയിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നുണ്ട്. റിയാദിലെ പൊതുസമൂഹത്തെ വിളിച്ചുചേർത്ത് 18 വർഷത്തെ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു."

"കോഴിക്കോട്​ ഫറോക്കിൽ റഹീമിനായി റിയാദ് സഹായ സമിതിയുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച ട്രസ്​റ്റും കൃത്യമായ കണക്കുകൾ ബന്ധപ്പെട്ടവരെ എല്ലാം അറിയിച്ചിട്ടുണ്ട്. റഹീം ഇപ്പോഴും ജയിലിൽ കഴിയുന്നത് കൊണ്ട് തന്നെ കണക്കുകൾ ക്ലോസ് ചെയ്യാൻ കഴിയില്ല. അതേസമയം കോഴിക്കോടുള്ള പ്രമുഖ ഓഡിറ്റിങ് ഏജൻസി ഇതുവരെയുള്ള ഓഡിറ്റ് പൂർത്തിയാക്കിയിട്ടുമുണ്ട്​. സംശയങ്ങൾക്കെല്ലാം സഹായ സമിതിയും അതിലെ അംഗങ്ങളും കൃത്യമായ മറുപടി നൽകിയിട്ടും വ്യാജപ്രചരണം നടത്തുന്നതും അഭ്യൂഹം പ്രചരിപ്പിക്കുന്നതും ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.


മലയാളികളുടെ ഐക്യസ്വഭാവത്തെ വാഴ്ത്തി ലോകം സംസാരിക്കുമ്പോൾ അനാവശ്യമായ പ്രചാരണങ്ങൾ അഴിച്ചുവിട്ട് മലയാളികളെ ഒന്നടങ്കം അപമാനിക്കുകയാണ് സോഷ്യൽ മീഡിയ വഴി ഇത്തരം ആളുകൾ ചെയ്യുന്നത്​. ഇത്​ ​പ്രയാസകരമാണ്​. റഹീമി​െൻറ ഉമ്മയും സഹോദരനും സൗദി അറേബ്യയിൽ എത്തിയിട്ടുണ്ടെങ്കിലും സഹായസമിതിയെ അവർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. അത്​ എന്ത് കൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയില്ല.

18 വർഷം കേസ് നടത്തുകയും ദിയാധനം സമാഹരിക്കാൻ നേതൃത്വം നൽകുകയും ചെയ്ത സമിതിക്ക് റഹീമി​െൻറ ഉമ്മയെ റിയാദിൽ കൊണ്ടുവരികയെന്നത് പ്രയാസമുള്ള കാര്യമല്ല. മോചനശേഷം റഹീം തന്നെ തുടക്കം മുതലുള്ള സത്യസന്ധമായ വിവരങ്ങൾ ലോകത്തോട്​ പറയും. അതിനിനി അധികം ദൂരമില്ല. അതുവരെ കാത്തിരിക്കാനുള്ള ക്ഷമ എല്ലാവരും കാണിക്കണം. സത്യസന്ധമായും സുതാര്യമായും സഹായ സമിതി പ്രവർത്തിച്ചത് കൊണ്ടാണ് റഹീമി​െൻറ മോചന ദൗത്യത്തിന് റിയാദ് പൊതുസമൂഹത്തി​െൻറയും തുടർന്ന് ലോക മലയാളികളുടെയും പിന്തുണ ലഭിച്ചത്."

"നവംബർ 17ന് കോടതി വീണ്ടും പരിഗണിക്കുന്ന കേസിൽ മോചന ഉത്തരവ് ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. കുടുങ്ങി കിടക്കുന്നവർക്ക് സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങുന്നവരെ സംശയത്തി​ന്റെ നിഴലിൽ നിർത്തി ഇല്ലായ്‌മ ചെയ്യുന്ന പ്രവണത നല്ലതല്ലെന്നും സമൂഹത്തിന് വിപത്തുണ്ടാക്കുന്ന കിംവദന്തിക്കാരെ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}