പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ സഹപാഠിക്കൊരു സ്നഹ ഭവനം താക്കോൽ ദാനം ശനിയാഴ്ച

ചേറൂർ : പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകുന്ന നാലാമത് സഹപാഠിക്കൊരു സ്നേഹ ഭവനം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ കണ്ണമംഗലം മുട്ടുംപുറത്ത് കൈമാറും.
അശരണരായ വേദന അനുഭവിക്കുന്ന തങ്ങളുടെ ഒരു കൂട്ടുകാരനെ കണ്ടെത്തി  വീടുണ്ടാക്കി നൽകുന്നതിന് 2024 ഫെബ്രുവരിയിൽ നടന്ന സ്കൂൾ നാൽപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നാലായിരത്തൊളം വരുന്ന വിദ്യാർത്ഥികൾ മെഗാ ഭക്ഷ്യമേള നടത്തിയാണ് പത്ത് ലക്ഷത്തോളം രൂപ സ്വരൂപിച്ചത്. 
2024 ഫെബ്രുവരിയിൽ റശീദലി ശിഹാബ് തങ്ങൾ കട്ടില വെക്കൽകർമ്മം നിർവ്വഹിച്ച ഭവന നിർമ്മാണപ്രവൃത്തികൾ ഏഴ് മാസങ്ങൾ കൊണ്ട് പൂർത്തീകരിച്ച് ഒരു കുടുംബത്തിന് കൈത്താങ്ങാവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സ്കുളിലെ നീലായിരത്തോളം വിദ്യാർത്ഥികൾ , 
സ്കൂൾ പി ടി എ ,.വേങ്ങര ലൈവ്.,പൂർവ്വ വിദ്യാർത്ഥികൾ സുമനസ്സുകൾ ചേർന്ന് നൽകിയ നിസ്സീമമായ സഹകരണമാണ്  ഇക്കാലയളവ് കൊണ്ട് തന്നെ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചത്
സ്കൂൾ മുൻകയ്യെടുത്ത് വിദ്യാർത്ഥികൾ  സഹപാഠിക്ക് നിർമ്മിച്ച് നൽകുന്ന നാലാമത്തെ വീടാണ് മുട്ടുംപുറത്തേത് , വീടിന്റെ താക്കോൽ ദാനം ഉത്സവപ്രതീതിയൊടെ നടത്താനാണ് സ്കൂൾ മാനേജ്മെന്റും വിദ്യാർത്ഥികളും തീരുമാനിച്ചിരിക്കുന്നത്, 
താക്കോൽ ദാനത്തോടനുഭന്ധിച്ച് കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് നടന്ന ഗ്രാന്റ് അസംബ്ലിയിൽ സ്നേഹ ഭവനം  മിനിയേച്ചർ പ്രമുഖ വെക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ  ഹെഡ്മാസ്റ്റർ കെ പി അബ്ദുൽ അസീസ് അനാവരണം ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഇ സലീം,  സ്റ്റാഫ് സെക്രട്ടറി എം ഫൈസൽ, വേങ്ങര ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, ഫൈസൽ കൊട്ടക്കൽ, സലീം പുള്ളാട്ട്, കുഞ്ഞഹമ്മദ് ഫാറൂഖ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}