പുതുപ്പറമ്പ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപകരിൽ പ്രധാനിയായ വാളക്കുളം മൗലാനാ അബ്ദുൽ ബാരി മുസ്ലിയാരുടെ 61-ാം ഉറൂസ് മുബാറകിന് പ്രൗഢമായ സമാപനം.
ഇന്നലെ വൈകീട്ട് 4 മണിക്ക് സമസ്ത മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ ഓ.കെ അബ്ദുറഷീദ് മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന മഖാം സിയറാത്തോട് കൂടെ തുടക്കം കുറിച്ച പരിപാടിയുടെ സമാപന സംഗമം സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്തു.
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അനുസ്മരണ പ്രഭാഷണവും അബ്ദുൽ ബാരി അക്കാദമി ന്യൂ ബ്ലോക്ക് ഉദ്ഘാടന പ്രഖ്യാപനവും നടത്തി. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി അധ്യക്ഷത വഹിച്ചു.
സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, വാളക്കുളം അബ്ദുൽ അസീസ് സഖാഫി, ഹുസൈൻ അഹ്സനി ചാപ്പനങ്ങാടി, അബ്ദുസ്സമദ് അഹ്സനി അൽ അർശദി തുടങ്ങി നിരവധി പണ്ഡിത പ്രാസ്ഥാനിക നേതാക്കൾ സംബന്ധിച്ചു.