ചാച്ചാജിയുടെ 135 മത് ജന്മദിനം ആഘോഷിച്ചു

വേങ്ങര: കേരള സ്റ്റേറ്റ് കൺസഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രശില്പി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം പുഷ്പാർച്ചനയും മധുര വിതരണവും നടത്തി ആഘോഷിച്ചു.
     
തുടർന്ന് നടന്ന ചാച്ചാജി അനുസ്മരണം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് പി പി എ ബാവ അധ്യക്ഷത വഹിച്ചു.

യൂണിയൻ ജില്ലാ പ്രസിഡണ്ട്  അസൈനാർ ഊരകം അനുസ്മരണ പ്രഭാഷണം നടത്തി. എം പി വേലായുധൻ മാസ്റ്റർ, മണ്ണിൽ ബിന്ദു, മനോജ് പുനത്തിൽ, സി ചന്ദ്രമതി, ഉണ്ണി തൊട്ടിയിൽ, പി കെ റഷീദ, ഷൗക്കത്ത് കൂരിയാട്, പി ചോയി തുടങ്ങിയവർ സംസാരിച്ചു.
      
ടീ മൊയ്തീൻകുട്ടി സ്വാഗതവും എ അയ്യപ്പൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}