സ്വർണ വിലയിൽ വൻ ഇടിവ്; പവന് 1320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു

കേരളത്തിൽ ഇന്ന് സ്വർണ്ണവില പവന് ഒറ്റയടിക്ക് 1320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവൻ വില 57,600 രൂപയും ഗ്രാമിന് 7200 രൂപയുമായി. 18 കാരറ്റ് സ്വർണ്ണവിലയും കൂപ്പു കുത്തി. വെള്ളി വിലയിലും ഇടിവുണ്ടായി.  മൂന്നു രൂപ താഴ്ന്നു 99 രൂപയാണ് ഗ്രാമിന്റെ വില.

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതും ക്രിപ്റ്റോ കറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതുമാണ്  സ്വർണ്ണവിലയിലെ ഇടിവിന് ഇടയാക്കിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}