റോഡിൽ നിറയെ കക്കൂസ് മാലിന്യം; മൂക്കുപൊത്തി നാട്ടുകാർ

കോട്ടയ്ക്കൽ : നേരം വെളുത്തപ്പോൾ റോഡിൽ നിറയെ കക്കൂസ് മാലിന്യം. ചൊവ്വാഴ്ച പുലർച്ചെ കോട്ടപ്പടി-തോക്കാമ്പാറ റോഡിൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനു മുൻവശത്തായാണ് സംഭവം. രൂക്ഷമായ ദുർഗന്ധം വമിച്ചതോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. മാലിന്യം റോഡിൽ പരന്നുകിടന്നതിനാൽ ഇരുചക്രവാഹനയാത്രികർ അതിൽ വഴുതിവീണ് അപകടത്തിൽപ്പെടുകയും ചെയ്തു. അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയും നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരും സ്ഥലത്തെത്തി റോഡ് വെള്ളമൊഴിച്ച് കഴുകിയശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. മാലിന്യം തള്ളിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ വാർഡ് കൗൺസിലർ ജയപ്രിയൻ കോട്ടയ്ക്കൽ പോലീസിൽ പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}