കുറ്റൂർ: ഒരു അധ്യാപകന്റെ നല്ല മനസ്സ് തന്റെ സ്കൂളിലെ ഒരു കുട്ടിയുടെ കുടുംബത്തിന് ഉപജീവനത്തിന് വഴിയൊരുക്കി. സ്വന്തം ചെലവിൽ രണ്ടാടുകളെ കുടുംബത്തിന് നൽകിയത് കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽപി സ്കൂളിലെ രാജുവർഗ്ഗീസ് എന്ന കുട്ടികളുടെ രാജു മാഷാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂളിൽ രാജുമാഷിൻ്റെ കൈതാങ്ങ് പുതിയ കാര്യമല്ല. ഇത്തവണ വ്യത്യസ്ഥമായ മാർഗ്ഗമാണ് മാഷ് സ്വീകരിച്ചത്. മൃഗസ്നേഹിയായ കുട്ടിക്കും കുടുംബത്തിനും ഉപജീവനത്തിന് ലഭിച്ച ഈ രണ്ട് ആടുകൾ കൈമാറുന്ന ചടങ്ങ് ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് നിഷാദ് കെ.പി. അധ്യക്ഷനായിരുന്നു. അധ്യാപകരായ ശശി, ബിന്ദു, ഉബൈദ്, ഷീന എന്നിവരും കുട്ടിയുടെ കുടുംബവും പങ്കെടുത്തു.