വേങ്ങര: സംസ്ഥാന സർക്കാരിന്റെ മികച്ച സായംപ്രഭാ ഹോമിനുള്ള 2024 പുരസ്കാരംലഭിച്ച വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ നടന്ന ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്ന് ലഭിച്ച പുരസ്കാരം ജനകീയ സമർപ്പണം നടത്തി.
ചടങ്ങിൽ അന്താരാഷ്ട്ര വയോജന ദിനാഘോഷ സംസ്ഥാന പരിപാടിയിൽ കലാപരിപാടി അവതരിപ്പിച്ച വേങ്ങര സായംപ്രഭാ ഹോമിലെ കലാകാരന്മാർക്ക് ജില്ലാ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് വിവരണവും നടന്നു.
ചടങ്ങിന്റെ ഔപചാരി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ജി, ഭരണസമിതി അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, സി പി കാദർ, റഫീഖ് മൊയ്തീൻ ചോലക്കൽ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എം പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സായംപ്രഭാ ഹോം ഫെസ്റ്റിലിറ്റേറ്റർ എ കെ ഇബ്രാഹീം പരിപാടി കോഡിനേറ്റ് ചെയ്തു.