നാലാം വാർഷികവും ആദരിക്കലും എം എൽ എ ഉദ്ഘാടനം ചെയ്തു

വേങ്ങര: വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വേങ്ങര എം ടി എ ന്നിൻ്റെ നാലാം വാർഷികം, വെബ് സൈറ്റ് ഉദ്ഘാടനം, ആദരിക്കൽ ചടങ്ങ് എന്നിവ നിയമസഭ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എം എൽ എ നിർവ്വഹിച്ചു. കേരള പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ,വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി, ഊരകം പഞ്ചായത്തംഗം ടിവി ഹംസ, കാരുണ്യ പ്രവർത്തകൻ തൊമ്മാഞ്ചേരി മൺസൂർ എന്നിവരെ ചടങ്ങിൽ എം എൽ എ ആദരിച്ചു. ചെയർമാൻ ഡോ. കെ എം അബ്ദു അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്തംഗം ടി പി എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ, അഡ്വ.സുജാത എസു് വർമ്മ,പാലോളി അബ്ദുറഹിമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി. അബ്ദുൽ അസീസ് ഹാജി, സെക്രട്ടറി എം കെ.സൈനുദ്ദീൻ ഹാജി, പി എ ചെറീത്, പി കെ. അസ് ലു, ആബിദ് തങ്ങൾ,കെ പി അബ്ദുൽ മജീദ്, കെ വി ബാലസുബ്രമണ്യൻ, സി എം സബാഹ് , പ്രോപ്റ്റ് നാസർ, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ കെ. രാമകൃഷ്ണൻ, ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസർ സുജാത,മുസ്തഫ കടമ്പോട്ട്, ബേങ്ക് പ്രസിഡണ്ട് എൻടി നാസർ, വി പി റഷീദ്, ആതിര, മനരിക്കൽ അഷറഫ്, അലി അക്ബർ തുടങ്ങിയവർ പ്രസംഗിച്ചു. എം ഡി. കെ ടി എ സമദ് സ്വാഗതവും എൻ പി അസൈനാർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}