മലപ്പുറം: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമ്പോൾ ബദൽ സംവിധാനം കാണണമെന്നാവശ്യപ്പെട്ട് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റി കളക്ടർ വി.ആർ. വിനോദിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയ്ക്കും നിവേദനം നൽകി.
പ്ലാസ്റ്റിക് നിരോധനത്തെ സംഘടന സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ബദൽ സംവിധാനം കാണാതെയുള്ള നിരോധനത്തിൽ സൂപ്പർ മാർക്കറ്റുകൾ മാത്രം ബലിയാടാവുന്ന അവസ്ഥയാണുണ്ടാവുക. ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് നിവേദനത്തിൽ പറഞ്ഞു.
പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ച് വ്യാപാര മേഖലയിൽ നടപ്പിൽ വരുത്തുന്ന ബോധവത്ക്കരണം പൊതുജനങ്ങളിലേക്കും കൂടി എത്തിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടവണം. ജില്ലാ പ്രസിഡന്റ് ബാബു എടക്കര, സെക്രട്ടറി എം.ജി.എം. ഗഫൂർ, കെ.എൻ.എസ്. സൈദ്, വി.പി.ടി. സമദ്, തസ്നീം മാനു, ഷബീബ്, ബഷീർ ഒലിവ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.