മലപ്പുറം: കടലുണ്ടിപ്പുഴയിൽ മണലെടുപ്പ് വ്യാപകം പുഴയോരങ്ങളിൽ കരയിടിച്ചിൽ വ്യാപകമായതോടെ നിരവധി വീടുകൾ അപകടഭീഷണിയിലായി.
കരയിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിലാണ് അനധികൃത മണടുപ്പ് നടക്കുന്നത്.
പറപ്പൂർ ഗ്രാമപഞ്ചായത്തിലെ പാലാണി കാഞീരക്കടവ്, തോണി കടവ് എന്നീ കടവുകളിലാണ് വലിയ തോതിൽ മണലെടുപ്പ് നടക്കുന്നത്. ഈ ഭാഗങ്ങളിൽ എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ വീണ്ടും കരയിടിച്ചിൽ വ്യാപകമായി. നൂറുകണക്കിന് തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ളവ നശിച്ചു.
പാലാണി കാഞ്ഞിരക്കടവിലെ തൂക്കുപാലവും സമീപത്തെ വീടുകളും കടുത്ത അപകട ഭീഷണിയിലാണ്.
തിരൂരങ്ങാടി നഗരസഭയും പറപ്പൂർ ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്ന കടലുണ്ടിപ്പുഴയുടെ തീരപ്രദേശങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർക്കും, മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും
ഉൾപ്പെടെ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് പരാതി.