എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത്‌ നേതാക്കൾ സന്ദർശിച്ചു

വേങ്ങര: പെരിന്തൽമണ്ണ രാമപുരത്തു കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഇസ്മായിൽ ലബീബ്, ഹസ്സൻ ഫസൽ എന്ന 2 വിദ്യാർത്ഥികൾ മരണമടഞ്ഞ  വേങ്ങര പാക്കട പുറായയിലെ വീട് എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത്‌ നേതാക്കൾ സന്ദർശിച്ചു.

അപകട കാരണം ബസ്സിന്റെ അമിത വേഗതയാണെന്നും   കുടുംബത്തിന്റെ പ്രതീക്ഷ യായിരുന്ന രണ്ട് മക്കളുടെയും ജീവനെടുത്ത കെ എസ് ആർ ടി സി ബസ്സിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ് ഡി പി ഐ യും കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ നാസർ, മണ്ഡലം കമ്മിറ്റി അംഗം സി പി അസീസ് ഹാജി, വൈസ് പ്രസിഡന്റ്‌ ഇ കെ റഫീഖ്, ട്രഷറർ സി സലീം എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}