മമ്പീതി: മർകസ് പബ്ലിക് സ്കൂളിൽ "അഹ്‌ലൻ റബീഹ് " മീലാദ് ഫെസ്റ്റ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി വിദ്യാർത്ഥികളുടെ വിവിധ കലാ സാഹിത്യ മത്സരങ്ങൾ നടന്നു. സമാപന സമ്മേളനം അബ്ദുൽ ഖാദിർ അഹ്സനി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നിയമ പഠനത്തിൽ ബിരുദം നേടിയ മർകസ് പൂർവ്വ വിദ്യാർത്ഥി അഡ്വ:മഷ്ഹൂദ് റഹ്മാൻ നൂറാനിയെയും സ്മാർട്ട് ഇന്നോവേറ്റർ പി.കെ മുഹമ്മദ് അബ്ശാമിനെയും ആദരിച്ചു. പൊതു പരീക്ഷ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
മർകസ് മാനേജർ അബ്ദുർറഹിമാൻ നൂറാനി, ഹൈദർ മുസ്‌ലിയാർ, അബ്ദുൽ അസീസ് സർ റഹൂഫ് നിസാമി സൽമാൻ മുഈനി, ഖാലിദ് സഖാഫി എന്നിവർ സംബന്ധിച്ചു.