പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി, സി.എസ്.എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ അൽ മാസ് ആശുപത്രി ബ്ലഡ് സെന്ററിന്റെയും ബി ഡി കെ തിരൂരങ്ങാടി താലൂക്ക്ന്റെയും സഹകരണത്തോടെ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്ത ദാനത്തിന്റെ മഹത്വവും, വർദ്ധിച്ച് വരുന്ന രക്ത ആവശ്യവും യുവാക്കളിൽ എത്തിക്കുക എന്ന സന്ദേശമുയർത്തിക്കൊണ്ട് എ.എംഎൽ പി സ്കൂളിൽ നടന്ന ക്യാമ്പിന് മെഡിക്കൽ ഓഫീസർ ഡോ: അലീന നേതൃത്വം നൽകി.
ബ്ലഡ് സെൻന്റർ സ്റ്റാഫുകളായ അഞ്ചലി , സ്റ്റെല്ല, ഷഹ് മ, തസ്നീം , ഹുസൈൻ, നീതു,ഷഫീദ , ഹംസ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
ഏഴ് പുതു രക്തദാതാക്കൾ അടക്കം 35 പേർ രക്തദാനം നിർവ്വഹിച്ചു.
ബി ഡി കെ പ്രതിനിധികളായ റഹീം പാലേരി, അജ്മൽ വലിയോറ, ഷിബു വേങ്ങര, റിയാസ് ചൂനൂർ,ഷബീർ കോടക്കൽ,സനൂപ് തയ്യാല , ഫിറോസ് പറപ്പൂർ എന്നിവരും
സി എസ് എസ് ലൈബ്രറി അംഗങ്ങളായ
ആബിദ് സി, സക്കീർ എകെ, ഫവാസ് എം, അലവികുട്ടി എകെ, അസ്ഹർ കെ , അൻവർ എകെ, ബാബുരാജ് കെപി , ഷിബു സി , യൂസുഫ് പി, ഷഫീഖ് ടിപി ,അബ്ദുൽ സലാം എകെ, ഇർഷാദ് പിപി എന്നിവരും നേതൃത്വം നൽകി.