വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും പോഷക ആഹാര വിതരണവും സംഘടിപ്പിച്ചു.
പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷനായി. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ഐസിഡിഎസ് സിഡിപി യോ ശാന്തകുമാരി ഒ ആശംസകൾ അറിയിച്ചു.
ഡോക്ടർ രാജ രാജേശ്വരി ആരോഗ്യ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. ഡോക്ടർ ഗഫൂർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ, ആയുർവേദ ഫാർമസിസ്റ്റ് ജുമൈല, രസ്ന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.