വേങ്ങര വിദ്യാഭ്യാസ ഉപജില്ല കാര്യാലയത്തിനു ശാപമോക്ഷം

വേങ്ങര: വാടക നൽകാതെ കുടിയിറക്കൽ ഭീഷണിയിലായ   വേങ്ങര വിദ്യാഭ്യാസ കാര്യാലയത്തിനു ശാപമോക്ഷം.  വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസ് നേരത്തെ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാന്റ്  കോംപ്ലക്സിലെ വിശാലമായ ഹാളുകൾ വിദ്യാഭ്യാസ ഓഫീസിന് തുറന്നു നൽകാൻ വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനമായി.
സംസ്ഥാനത്തെ  ഏറ്റവും വലിയ ഉപജി ല്ലയെന്നു ഖ്യാതിയുള്ള വേങ്ങര ഉപജില്ല, മാർക്കറ്റ് റോഡിലെ ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ്  പ്രവർത്തിച്ചു വരുന്നത്. ഈ കെട്ടിടത്തിനു അഞ്ചു വർഷത്തിലധികമായി സർക്കാർ വാടക നൽകാത്ത കാരണത്താൽ കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ജൂൺ ഒന്ന് മുതൽ കെട്ടിടം ഒഴിയണമെന്ന്  ഉടമ അ ന്ത്യശാസനം നൽകുകയും ചെയ്തു.
പ്രതിമാസം 4859 രൂ പ 
നിരക്കിൽ 2019 ജനുവരി മുതൽ   നിലവിൽ മൂന്നു ലക്ഷത്തിലധികം രൂപ കുടിശ്ശികയുണ്ട്. പണ്ട് നിശ്ചയിച്ച ചുരുങ്ങിയ വാടകയിൽ ഇത്രയും കുടിശ്ശികയുമായി ഇനിയും മുന്നോട്ടു പോകാൻ കഴിയില്ലെന്നതാ ണ് കെട്ടിട ഉടമയുടെ നിലപാട്. ഒരു മുറിക്ക് തന്നെ അയ്യായിരം രൂപയിലധികം വാടകയുള്ള, വേങ്ങര ടൗണിൻ്റെ ഹൃദയ ഭാഗത്ത് പ്രവർത്തി ക്കുന്ന ഈ കെട്ടിടത്തിൽ, ഇപ്പോൾ വനിതകളുൾപ്പെടെ പതിനഞ്ചോളം ജീവനക്കാരുണ്ട്.
പ്രൈമറി, അപ്പർ പ്രൈമറി വിഭാ ഗങ്ങളിലായി നൂറിനടുത്ത് വിദ്യാലയങ്ങളുടെ
മേൽനോട്ട ചുമതലയുള്ള ഓഫിസാണിത്.

ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഉപയോഗിക്കാത്ത പഴയ ഗ്രാമ പഞ്ചായത്ത് കെട്ടിടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് വിട്ടു നൽകാൻ ഭരണ സമിതി തീരുമാനിക്കുന്നത്. എന്നാൽ ഈ കെട്ടിടത്തിനു വാടക നൽകാനാവില്ലെന്നു 
വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിനെ തുടർന്ന് മൂന്നു വർഷത്തേക്ക് വാടകയില്ലാതെ  കെട്ടിടം വിട്ടു നൽകാനാണ് ഭരണ സമിതി തീരുമാനം. എന്നാൽ ഈ തീരുമാനം സർക്കാർ അംഗീകരിക്കേണ്ടതുണ്ടെന്നും ഇതിനായി സർക്കാറിലേക്ക് കത്ത് നൽകി കാത്തിരിക്കുകയാണെന്നും വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഹസീന ഫസൽ മാധ്യമത്തോട് പറഞ്ഞു.

വേങ്ങരയിൽ നിലവിൽ വിദ്യാഭ്യാസ ഉപജില്ല ഓഫീസ് പ്രവർത്തിക്കുന്ന വാടകക്കെട്ടിടം 

വേങ്ങര ഗ്രാമ പഞ്ചായത്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് താൽക്കാലത്തേക്ക് വിട്ടു നൽകുന്ന ബസ് സ്റ്റാൻഡ് കെട്ടിടം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}