കോഴിക്കോട് ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: ബസില്‍ നിന്ന് തെറിച്ചു വീണ് മധ്യവയസ്‌കന്‍ മരിച്ചു. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്ന് തെറിച്ചു വീണാണ് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍ (59) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

ടൗണില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചാലപ്പുറം കേസരിക്ക് സമീപമുള്ള വളവില്‍ ബസ് തിരിയുന്നതിനിടെ തുറന്നു കിടന്ന ഓട്ടോമാറ്റിക് ഡോറിലൂടെ അദ്ദേഹം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫുട്ട്പാത്തില്‍ തലയിടിച്ച് ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}