വേങ്ങര: ജി എം വി എച്ച് എസ് എസ് വേങ്ങര സ്കൂൾ എൻഎസ്എസ് വിദ്യാർഥികളും വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാരും സംയുക്തമായി സംഘടിപ്പിച്ച "പഴയകാല വിദ്യാഭ്യാസവും പുതിയകാല വിദ്യാഭ്യാസവും" വിഷയത്തിലെ സംവാദ പരിപാടി ശ്രദ്ധേയമായി.
ദാരിദ്ര്യം, ഇന്നത്തെ സിലബസ്, സൗകര്യങ്ങൾ, സ്വഭാവം, കാഴ്ചപ്പാടുകൾ തുടങ്ങിയ എല്ലാ വിഷയങ്ങളും ചർച്ചയിൽ വന്നു. പരിപാടിയിൽ പങ്കെടുത്ത മുതിർന്ന പൗരന്മാരുടെ ഓർമ്മക്കായി സ്കൂൾ മുറ്റത്ത് വൃക്ഷ തൈ നട്ട് പരിപാടിയുടെ ഔപചാരി ഉദ്ഘാടനം ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ ചാർജ് പി ബി രാജൻ നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി കെ എം സിന്ധു അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജിജേഷ്, വി. പി.ഷാനിബ, സായം പ്രഭ ഹോം കോർഡിനേറ്റർ ഇബ്രാഹിം, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.