വേങ്ങര: മാലിന്യ മുക്തം നവകേരളതിന്റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഊരകം പഞ്ചായത്തിൽ നടപ്പിലാക്കിയ മിനി എം സി എഫ് കളുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.
പരിപാടിയിൽ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയിദ് മൻസൂർ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത കെ.എം, ജോയിന്റ് ബിഡിഒ മഹാത്മാ ഗാന്ധി, എൻ ആർ ഇ ജി എസ്, ജി ഇ ഒ, എച്ച് ഐ, എ ഇ, ഓവർസീർ എന്നിവർ പങ്കെടുത്തു.