ജാമിഅത്തുൽ ഹിന്ദ് കാലഘട്ടത്തിന്റെ അനിവാര്യത: കൊമ്പം

മലപ്പുറം: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വിദ്യാർത്ഥികളെ കാലത്തോടൊപ്പം സഞ്ചരിക്കാൻ പര്യാപ്‌തമാക്കുന്ന കോഴ്‌സുകളും മൂല്യനിർണ്ണയ രീതികളുമാണ് ജാമിഅത്തുൽ ഹിന്ദ് നടപ്പിലാക്കി വരുന്നതുമെന്ന് ജാമിഅത്തുൽ ഹിന്ദ് ചീഫ് പരീക്ഷാ കൺട്രോളർ കൊമ്പം കെ. പി മുഹമ്മദ് മുസ്‌ലിയാർ പറഞ്ഞു. രണ്ടത്താണി നുസ്‌റത്ത് ക്യാമ്പസിൽ നടന്ന ജാമിഅത്തുൽ ഹിന്ദ്  കോട്ടക്കൽ ദാഇറ മുദരിസ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  
കോട്ടക്കൽ ദാഇറ ചെയർമാൻ ഇസ്മാഈൽ ബാഖവി കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു.  നുസ്റത് ജനറൽ സെക്രട്ടറി അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല വിഷയാവതരണം നടത്തി. റിപ്പോർട്ട് അവതരണം , ചർച്ച എന്നിവക്ക് ശംസുദ്ദീൻ സഖാഫി നീരോൽപ്പാലം നേതൃത്വം നൽകി.  മുസ്തഫ അഹ്സനി കൊളത്തൂർ സ്വാഗതവും  നന്ദിയും  പറഞ്ഞു.
ഡിസംബർ 14 ശനി കക്കിടിപ്പുറം ദലാഇലുൽഖൈറാത്ത് കാമ്പസിൽ വെച്ച് നടക്കുന്ന ദാഇറ മഹർജാൻ  സ്വാഗതസംഘം രൂപീകരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}