വേങ്ങര: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ദഅവ ക്യാമ്പ്" വെള്ളിയാഴ്ച വൈകിട്ട് വേങ്ങര വ്യാപാര ഭവനിൽ സംഘടിപ്പിച്ചു. നാട്ടിൽ തിന്മകൾ വ്യാപിപ്പിക്കുമ്പോൾ അതിനെതിരെ ബോധവൽക്കരണം നടത്തേണ്ട ആവശ്യകതയും പ്രാധാന്യവും എന്ന വിഷയത്തിൽ ശുറൈഹ് സലഫി ക്ലാസ് എടുത്തു.
വേങ്ങര, യൂണിവേഴ്സിറ്റി, എ ആർ നഗർ, തിരൂരങ്ങാടി, പെരുവള്ളൂർ പരപ്പനങ്ങാടി എന്നീ മേഖലകളിൽ നിന്നുള്ള പ്രബോധകർ ക്യാമ്പിൽ പങ്കെടുത്തു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ല ഭാരവാഹി ഹാമിദ് എം സി സി അധ്യക്ഷത വഹിച്ചു. വിവിധ ബോധവൽക്കരണ പദ്ധതികളെ കുറിച്ച് ചർച്ച നടന്നു. വിസ്ഡം വേങ്ങര മണ്ഡലം ഭാരവാഹികളായ അബ്ദുല്ലത്തീഫ് കുറ്റൂർ. സാലിം എന്നിവർ സംസാരിച്ചു.