എ ആർ നഗർ: ലോക കൈ കഴുകൽ ദിനാചരണത്തിന്റെ ഭാഗമായി, ഇരുമ്പുചോല എ. യു. പി സ്കൂളിൽ നടന്ന ദിനാചരണ പരിപാടി എ.ആർ നഗർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ സുനിൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിയാ ഖത്തലി കാവുങ്ങൽ, ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ്. തറയിൽ, കുടുംബാരോഗ്യ കേന്ദ്രത്തിലെ പി. എച്ച്. എൻ, തങ്ക കെ.പി, എന്നിവർ സംസാരിച്ചു. എ. ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി. മുഹമ്മദ് ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. കൈ കഴുകൽ പരിശീലനം ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സുധയുടെ നേതൃത്വത്തിൽ നടന്നു.