വെള്ളാർമലയിലെ വിദ്യാർത്ഥികൾക്ക് അറിവിന്റെ സ്നേഹ സാന്ത്വനമൊരുക്കി വേങ്ങര പീസ് പബ്ലിക് സ്കൂൾ

വേങ്ങര: വായനയിലൂടെ അറിവിന്റെ പാതയൊരുക്കി വയനാടിനെ വീണ്ടെടുക്കാൻ കൈകോർത്ത് പീസ് പബ്ലിക് സ്കൂൾ വേങ്ങര.

വെള്ളാർമല ഗവൺമെന്റ് സ്കൂളിലെ എൽ .പി , യു പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കായി വീണ്ടും വായനയുടെ വിസ്മയലോകമൊരുക്കി മലപ്പുറം ജില്ലയിലെ വേങ്ങര പീസ് സ്കൂൾ വിദ്യാർത്ഥികൾ.

വായനയുടെയും
ചിന്തയുടെയും പുതുലോകം സൃഷ്ടിക്കാനായി വിവിധ പ്രായപരിധിയിലുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേകം വിഭാവനം ചെയ്ത രണ്ടായിരത്തിഞ്ഞൂറിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കും അവ ഭദ്രമാക്കുന്നതിനുള്ള ഷെൽഫും നൽകി മാതൃകയാവുകയാണ്  വിദ്യാലയം. വിദ്യാലയത്തിലെ മോറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെൻ്റ്, മലയാള മനോരമ നല്ല പാഠം യൂണിറ്റ്, ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് എന്നിവർ  സംയുക്തമായി സമാഹരിച്ച  മൂന്ന് ലക്ഷത്തോളം രൂപ പീസ് വിദ്യാർത്ഥികൾ നന്മ നിറഞ്ഞ പ്രവൃത്തിയ്ക്കായി നൽകി.

പുസ്തക കൈമാറ്റത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം 24/10/2024 വ്യാഴാഴ്ച്ച മലപ്പുറം ജില്ലാ കലക്ടർ - വി ആർ വിനോദ്  ഐ .എ .എസ്. നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജാസ്മിർ ഫൈസൽ എം, വൈസ് പ്രിൻസിപ്പാൾ ഫബീല സി കെ, അഡ്മിനിസ്ട്രേറ്റർ ഖമർ സമാൻ, സ്കൂൾ മാനേജ്മെൻറ് പ്രതിനിധികൾ, മറ്റു പി.ടി.എ ഭാരവാഹികൾ, അധ്യാപകരായ നിമ്മി എൻ .സി, ജെസിം പി.ടി, സാജിത കെ.കെ, ബാനിഷ് കൂടാതെ പീസിയൻസ് കൗൺസിൽ അംഗങ്ങൾ, ഹിന്ദുസ്ഥാൻ സകൗട്ട് & ഗൈഡ്സ് പ്രതിനിധികൾ  തുടങ്ങിയവർ ഫ്ലാഗ് ഓഫ് കർമ്മത്തിൽ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}