മലപ്പുറം: എസ്.വൈ. എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി യൂണിറ്റുകളിൽ നടക്കുന്ന ഗ്രാമ സമ്മേളനങ്ങളുടെ ഈസ്റ്റ് ജില്ലാ ഉദ്ഘാടനം പ്രൗഢമായി. പുളിക്കൽ സോണിലെ പുത്തൂപാടത്ത് നടന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഇ.കെ.മുഹമ്മദ് കോയ സഖാഫി നിർവ്വഹിച്ചു. പരസ്പര സൗഹാർദ്ദവും സാഹോദര്യവും നിലനിർത്താൻ ഗ്രാമങ്ങളിൽ കൂട്ടായ്മകൾ അനിവാര്യമാണെന്നും ഇത്തരം സൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ മാറ്റിനിർത്താൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ജില്ലയിൽ ഒക്ടോബർ മാസത്തിൽ 642 ഗ്രാമ സമ്മേളനങ്ങളാണ് നടക്കുന്നത്. ഗ്രാമങ്ങളിൽ സംഘടനയെ അടയാളപ്പെടുത്തും വിധമുള്ള ജനകീയ പരിപാടിയാണ് ഗ്രാമസമ്മേളനം. സേവനം, , സൗഹൃദം പൈതൃകം, വിദ്യാഭ്യാസം, കാർഷികം, എന്നിവ മുഖ്യപ്രമേയം ആകുന്ന സാമൂഹിക പ്രധാനമായ ഇവൻ്റായാണ് ഗ്രാമസമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. വിഭവ ഡയറക്ടറി,ഗ്രാമ ചരിത്രം, സോഷ്യൽ ആക്ടിവിറ്റി, സൗഹൃദ ചായ, മിനിയേച്ചർ എക്സ്പോ,ഒത്തിരിപ്പ്, വികസന സംവാദം, യുവജന ചർച്ച, വയോജന സംഗമം, പ്രാസ്ഥാനിക സംഗമം, ഓർമ്മകളുടെ പങ്കുവെപ്പ് ,ആസ്വാദനം,പൊതുസമ്മേളനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഗ്രാമസമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്നു.
ഈസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ ഷക്കീർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ ഭാരവാഹികളായ
സൈദ് മുഹമ്മദ് അസ്ഹരി,എം.ദുൽഫുഖാർ സഖാഫി, പി.പി.മുജീബ് റഹ്‌മാൻ,
സി.കെ.മുഹമ്മദ് ഫാറൂഖ് സംസാരിച്ചു. സോൺ നേതാക്കളായ
എൻ.അബ്ദുസ്സലാം സഖാഫി,
കെ.കെ.നൗഷാദ് വാഴയൂർ,
സ്വാലിഹ് ഇർഫാനി,
മിദ്ലാജ് അദനി, യൂണിറ്റ് പ്രസിഡൻ്റ്
ഹക്കീം അഹ്സനി, ജനറൽ സെക്രട്ടറി സമീഹ്.എൻ തുടങ്ങിയവർ സംബന്ധിച്ചു.